അമ്പലപ്പുഴ: പത്രവിതരണക്കാരന് ബൈക്കിടിച്ച് മരിച്ചു. പുന്നപ്ര പറവൂർ കൊച്ചുതയ്യിൽ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ കെ.പി. മനോഹരനാണ് (60) മരിച്ചത്. പത്രവിതരണത്തിന് വ്യാഴാഴ്ച പുലർച്ച പറവൂര്‍ ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഡോ. മൃദുല, മീനു (നഴ്സ്, അബൂദബി). മരുമക്കൾ: സുധീഷ്, ശ്യാം (അബൂദബി).