ചെങ്ങന്നൂർ: സ്കൂട്ടറിൽ സഞ്ചരിച്ച സ്വർണാഭരണ നിർമാണത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചെങ്ങന്നൂർ ചെറിയനാട് മോടിയിൽ വീട്ടിൽ നടേശൻ ആചാരി_-കനകമ്മാൾ ദമ്പതികളുടെ മകൻ ബിനുവാണ് (45) മരിച്ചത്. ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യാൻ കോട്ടയത്തിനുപോയി മടങ്ങിവരവേ ചങ്ങനാശ്ശേരി പാലത്തറ ജങ്ഷനുസമീപത്തെ ഇൻറർലോക് വ്യാപാര സ്ഥാപനത്തിന് മുന്നിൽവെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. അപകടം കണ്ടവർ ചെത്തിപ്പുഴ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: തിരുവല്ല സ്വാമിപാലം മേമഠത്തിൽ കുടുംബാംഗം ജയശ്രീ. മകൾ: അഞ്ജന. സംസ്കാരം കോവിഡ് പരിശോധനഫലം ലഭിച്ചശേഷം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.