അമ്പലപ്പുഴ: മത്സ്യബന്ധനം നടത്തുന്നതിനിടെ തിരയില്‍പെട്ട തൊഴിലാളി മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അരശർക്കടവിൽ പരേതനായ ചിന്നപ്പെൻറ മകന് സിൽവസ്റ്റർ എന്ന സിലീക്കാണ് (48) മരിച്ചത്. ഇന്നലെ രാവിലെ നർബോണ ചാപ്പലിന് സമീപം മത്സ്യബന്ധനത്തിന് പൊന്തുവള്ളത്തില്‍ വല ഇറക്കുന്നതിനിടെയാണ് അപകടം. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിനൊടുവിൽ നർബോന തീരത്തിന് തെക്കുനിന്ന് മൃതദേഹം കണ്ടെത്തി. തോട്ടപ്പള്ളി തീരദേശ പൊലീസും പുന്നപ്ര പൊലീസും തിരച്ചിലിന് നേതൃതം നൽകി. മാതാവ്: പരേതയായ അമ്മിണി. സഹോദരി: ലാലി.