കുട്ടനാട്: കോവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. ശസ്ത്രക്രിയയിലൂടെ ശിശുവിനെ പുറത്തെടുത്തു. കുട്ടനാട് തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്-ബീന ദമ്പതികളുടെ മകള്‍ പ്രിയങ്കയാണ് (26) മരിച്ചത്. തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 6.30നാണ് സംഭവം. ഏഴുമാസം ഗര്‍ഭിണിയായ പ്രിയങ്കക്ക് പനി വന്നതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ചികിത്സക്കായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് മാറ്റി. രോഗം മൂർച്ഛിച്ചതോടെ ബന്ധുക്കളുടെ സമ്മതപ്രകാരം ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിനെ പുറത്തെടുത്തെങ്കിലും പ്രിയങ്കയുടെ ജീവന് രക്ഷിക്കാനായില്ല. നവജാത ശിശു വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രിയങ്കയുടെ മാതാവ് കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ്: ചെങ്ങന്നൂര്‍ കൊല്ലക്കടവ് ചെരുവള്ളൂര്‍ പാറപ്പുറത്ത് ശ്രീജിത്.