മാവേലിക്കര: പരിസ്ഥിതി പ്രവര്‍ത്തകനും ആഴ്ചമരം കൂട്ടായ്മയുടെ സ്ഥാപകനുമായ ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് സംഘമിത്രയില്‍ സജിത് സംഗമിത്ര (42) നിര്യാതനായി. ചെട്ടികുളങ്ങര പൈതൃക സാംസ്കാരിക കേന്ദ്രം, ഒരുമ സാംസ്കാരികവേദി, കണ്ണമംഗലം തെക്ക് ഹൈന്ദവ കരയോഗം എന്നിവയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സ്മിത. മകള്‍: സ്നേഹ. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.