മാന്നാർ: ചെന്നിത്തല തെക്കുംമുറി മുണ്ടുവേലിൽ തെക്കതിൽ വീട്ടിൽ കെ. കൃഷ്ണൻ (71) വീടിനോട് ചേർന്ന് ഒഴുകുന്ന പുത്തനാറ്റിൽ മുങ്ങി മരിച്ചു. തിരുവോണനാളിലാണ് സംഭവം. ഉച്ചക്ക് സദ്യയുണ്ണാൻ ഗൃഹനാഥനെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കുളിക്കടവിൽ ഉടുത്തിരുന്ന വസ്ത്രം കണ്ടെത്തി. അഗ്നിരക്ഷാസേനയുടെ തിരച്ചിലിൽ ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തി. ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, സുരേന്ദ്രൻ, സുശീല. മരുമക്കൾ: സതി, ശ്രീക്കുട്ടി, മധു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.