ചേർത്തല: അസം സ്വദേശി ജമാഅത്തുല്ലയെ (21) മരിച്ചനിലയിൽ കണ്ടെത്തി. പൂച്ചാക്കൽ തളിയാപറമ്പിലെ ഫുഡ് പ്രോഡക്ട് സ്ഥാപനത്തിൽ ജോലിക്കെത്തിയതാണ്. മറ്റ് രണ്ടുപേരും ഒപ്പമുണ്ടായിരുന്നു. മൂവരും ഒന്നിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ്. രാവിലെ ജമാഅത്തുല്ലയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ മുറിവും മർദനമേറ്റ ലക്ഷണങ്ങളുമില്ല. എന്നാൽ, മൂക്കിൽനിന്ന് രക്തം വന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരിൽനിന്നും സ്ഥാപന ഉടമയിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷമേ കൃത്യമായ വിവരങ്ങൾ പറയാനാകൂവെന്ന് പൂച്ചാക്കൽ ഇൻസ്പെക്ടർ അജയ് മോഹൻ പറഞ്ഞു.