ഹരിപ്പാട്: ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരി ജങ്ഷനുസമീപം ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് അരുൺഭവനിൽ കുഞ്ഞുമോെൻറ മകൻ അരുൺകുമാറാണ് (31) മരിച്ചത്. എറണാകുളത്ത് മെക്കാനിക്കൽ എൻജിനീയറായി ജോലിചെയ്യുന്ന അരുൺകുമാർ ജോലികഴിഞ്ഞ് വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. എതിരെവന്ന മറ്റൊരു വാഹനംതട്ടി റോഡിൽ തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാരും അമ്പലപ്പുഴ പൊലീസും ചേർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ. മാതാവ്: വസന്ത. ഭാര്യ: ശ്രീലക്ഷ്മി. മകൻ: അഭിജിത്ത്.