മാന്നാർ: ഭാര്യക്കുപിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭർത്താവും മരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ വലിയകുളങ്ങര കൊപ്പാറേത്ത് കളിക്കൽ വീട്ടിൽ കെ.ജി. ജോൺ (95), ഭാര്യ അന്നമ്മ (84) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11ഓടെയിരുന്നു അന്നമ്മയുടെ മരണം. രാത്രി 10ന് ജോണും മരണപ്പെട്ടു. ഇരുവരുടെയും സംസ്കാരം നടത്തി. മക്കൾ: മേരി, സൂസൻ, സോണി ജി. ജോൺ, ആലീസ്. മരുമക്കൾ: ജോർജ് അലക്സാണ്ടർ, ടൈറ്റസ് അലക്സാണ്ടർ, റീന കെ. സോണി, സജി സാമുവൽ.