മുഹമ്മ: പഞ്ചായത്ത് 11ാം വാർഡ് നീഹാരത്തിൽ ശിവയുടെ (എൻജിനീയർ, എറണാകുളം) ഭാര്യ രാജശ്രീ മുരളി കൃഷ്ണൻ (43) നിര്യാതയായി. മുഹമ്മ വെളിയിൽ റിട്ട. പഞ്ചായത്ത് സൂപ്രണ്ട് കെ. മുരളീധരെൻറയും റിട്ട.അധ്യാപിക കെ. രത്നവല്ലി (ബേബി) യുടെയും മകളാണ്. എറണാകുളം അമൃത മെഡിക്കൽ കോളജ് ജീവനക്കാരിയായിരുന്നു. മകൾ: നീഹാര.