ആലത്തൂർ: കാവശ്ശേരി ആനമാറി കൊടിൽപാടത്ത് താമസിക്കുന്ന വകീൽപ്പടിയിൽ ഗ്രാമപഞ്ചായത്ത് റിട്ട. ഹെഡ് ക്ലർക്ക് എസ്. മുഹമ്മദ് കുട്ടി (68) നിര്യാതനായി. പിതാവ്: പരേതനായ സിദ്ദീഖ്. മാതാവ്: ആമിന. ഭാര്യ: ആത്തിക്ക (റിട്ട. അധ്യാപിക). മക്കൾ: വഹീദ (അധ്യാപിക), ഡോ. ഫാസിൽ (ഡെൻറൽ വിഭാഗം, ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി കോട്ടത്തറ അട്ടപ്പാടി), ഡോ. ഫസീല (ദന്ത ഡോക്ടർ). മരുമക്കൾ: സുബൈർ (സി.ആർ.പി.എഫ് കശ്മീർ), റഫീഖ് (മർച്ചൻറ് നേവി ചെന്നൈ). സഹോദരങ്ങൾ: കബീർ, അബ്ദുസ്സലാം, അബ്ദുൽ ബഷീർ, ബീഫാത്തിമ, സൽമ, സാറ, പരേതനായ അബ്ദുൽ റഹിമാൻ.