ചെങ്ങന്നൂർ: ആലാ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കോടുകുളഞ്ഞി കടവിനാൽത്തറയിൽ വീട്ടിൽ പോത്തൻ ചാണ്ടി ജോൺ (ബേബിച്ചൻ- 81) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ആനി, പ്രമോദ്, നീന. മരുമക്കൾ: മാത്യു, ടീന, ജിമ്മി. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കോടുകുളഞ്ഞി സെൻറ് ജോൺസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.