ആറാട്ടുപുഴ: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനുപോയി തിരികെ മടങ്ങുന്നതിനിടെ ആറ്റിങ്ങൽ കൊടുമണിൽ വാഹനാപകടത്തിൽ പരിക്കുപറ്റി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി മണ്ണേൽ ലക്ഷം വീട്ടിൽ രവീന്ദ്രനാണ് (52) മരിച്ചത്. കഴിഞ്ഞ മാസം 20ന് വൈകീട്ടാണ് സംഭവം. എതിരെവന്ന വാഹനത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആലപ്പുഴ വാടയ്ക്കൽ സ്വദേശി ജോൺ ബ്രിട്ടോക്കും (45) പരിക്കേറ്റു. ഭാര്യ: രമ. മക്കൾ: രഞ്ജിത്ത്, രഞ്ജിത. മരുമകൻ: നിധീഷ്.