ആലപ്പുഴ: റെയിൽവേ പോർട്ടർ ട്രെയിൻ തട്ടി മരിച്ചു. ആലപ്പുഴ വലിയമരം വാർഡിൽ ആഞ്ഞിലിപറമ്പ് മുഹമ്മദ് കബീറാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.50ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കൊച്ചുവേളി-ഇന്ദോർ പ്രതിവാര ട്രെയിൻ തട്ടിയായിരുന്നു അപകടം. ട്രെയിെൻറ മധ്യഭാഗത്ത് ലഗേജ് ഇറക്കിയശേഷം മുന്നോട്ടുനീങ്ങവെ ട്രെയിൻ തട്ടി പാളത്തിൽ വീഴുകയായിരുന്നു. റെയിൽവേ പൊലീസിെൻറ നേതൃത്വത്തിൽ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 33 വർഷമായി റെയിൽവേ പോട്ടറായിരുന്നു. ഭാര്യ: നസീമ. മക്കൾ: സഫീറ, സഫീർ. മരുമക്കൾ: റിയാദ്, ഷഹ്ന. പിതാവ്: പരേതനായ അബ്ദുൽ റഹ്മാൻ, മാതാവ്: ഹനീഫ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12.30ന് പടിഞ്ഞാേറ ശാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.