ചേർത്തല: ദേശീയപാതയിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 10ാം വാർഡ് വാരണം പുത്തനങ്ങാടി നികർത്തിൽ താജുദ്ദീെൻറ മകൻ തൗഫീഖാണ് (22) മരിച്ചത്. ചേർത്തലയിലെ വസ്ത്രശാലയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന തൗഫീഖ് ശനിയാഴ്ച രാവിലെ കടയിലേക്ക് വരുന്നതിനിടെ എക്സ്റേ കവലക്ക് തെക്കാണ് അപകടം നടന്നത്. റോഡിെൻറ നടുവിലേക്ക് വീണ തൗഫീഖിെൻറ തലയിലൂടെ പാല് കയറ്റി വന്ന വാഹനം കയറി. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. നിർത്താതെ പോയ കാർ മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: സീനത്ത്. സഹോദരങ്ങൾ: തസ്നി, ഫാത്തിമ.