പച്ച-ചെക്കിടിക്കാട്: പുരക്കല്‍ കൂലിപ്പുരക്കല്‍ ചാക്കോ വര്‍ഗീസ് (കുഞ്ഞന്‍ വറീച്ചന് -96) നിര്യാതനായി. ചെക്കിടിക്കാട് പോസ്റ്റ് ഓഫിസിെൻറ ആദ്യ പോസ്റ്റ് മാസ്റ്ററും പച്ച-ചെക്കിടിക്കാട് സര്‍വിസ് കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയുമായിരുന്നു. ഭാര്യ: താഴത്തുവടകര ഉരപ്പുഴി കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കള്‍: സൂസമ്മ, ജസി, സിബിച്ചന്, ഷാജി, ജിജി, ജിജോ. മരുമക്കള്‍: പരേതനായ ബേബിച്ചന് കുറുക്കന്‍പറമ്പ്, കുറിയാക്കോസ് കോലഞ്ചേരി, ഫാന്‍സി മാമ്പറ, അസി പന്തലാനിക്കല്‍, മെര്‍ലി കാഞ്ഞിക്കല്‍ കപ്പാംമൂട്ടില്‍. പരേതനായ ഫാ.ജോണ്‍ പുരക്കല്‍ സഹോദരനാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍.