ഒറ്റപ്പാലം: ഭൂഗർഭ ജല വകുപ്പ് ജീവനക്കാരനെ ട്രെയിനിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പുതുപ്പരിയാരം പാലാഴി വീട്ടിൽ പരേതനായ പരമേശ്വരെൻറ മകൻ സാജുവാണ് (34) മരിച്ചത്. കണ്ണിയംപുറം കൂനന്തുള്ളി റെയിൽ പാളത്തിലായിരുന്നു മൃതദേഹം. ശനിയാഴ്ച രാവിലെ ഏഴോടെ ഭാരതപ്പുഴയിലെ ഓവുപാല ത്തിന് സമീപം കുളിക്കാൻ പോയ നാട്ടുകാരാണ് പാളത്തിൽ കിടന്നിരുന്ന മൃതദേഹം കണ്ടെത്തിയത്. തൃശൂരിലെ ഭൂഗർഭ ജല വകുപ്പ് ഓഫിസിൽ ജോലിയുള്ള സാജു വീട്ടിലേക്കുള്ള യാത്രയിൽ ട്രെയിനിൽനിന്ന് വീണ് മരിച്ചതാകാമെന്നതാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ചയാണ് ഇയാൾ ജോലിസ്ഥലത്തേക്ക് വീട്ടിൽനിന്ന് പോയത്.മാതാവ്: തങ്കമ്മ. ഭാര്യ: നന്ദിനി മാർഗരറ്റ്. മകൾ: നവോമി. സഹോദരൻ: സതീഷ് കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.