പാലക്കാട്: കലാ സാംസ്കാരിക രംഗത്തും വ്യാവസായ മേഖലയിലും അറിയപ്പെടുന്ന ഒലവക്കോട്ടെ ഹോം ഫിറ്റ് സ്ഥാപന ഉടമ രാമചന്ദ്രൻ (72) നിര്യാതനായി. നാടക നടൻ, സംഘാടകൻ, പത്രാധിപർ, വ്യവസായി എന്നീ നിലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പല അരങ്ങുകളിലും വ്യത്യസ്തയാർന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. പാലക്കാട്ടെ നാടക, സിനിമ പ്രവർത്തകർക്ക് മാർഗദർശികൂടിയായ രാമചന്ദ്രൻ സിനിമയും നിർമിച്ചിട്ടുണ്ട്.