പുതുപ്പരിയാരം: നജൂം മൻസിലിൽ എം.എ. ലത്തീഫ് (74) നിര്യാതനായി. മുൻ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്ററായിരുന്നു. എം.ഇ.എസ് യൂത്ത് വിങ് ഒലവക്കോട് യൂനിറ്റ് ജോയൻറ് സെക്രട്ടറി, എം.ഇ.എസ് പാലക്കാട് താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ്, എം.ഇ.എസ് ജില്ല കമ്മിറ്റി അംഗം, ഒലവക്കോട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ, മുണ്ടൂർ എം.ഇ.എസ് ഹൈസ്കൂൾ എന്നിവയുടെ മാനേജിങ് കമ്മിറ്റി അംഗം, പുതുപ്പരിയാരം അഹ്ൽ സുന്നത്ത് വൽ ജമാഅത്ത് കമ്മിറ്റി ഭാരവാഹി, സി.പി.എം പയ്യൽ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: നബീസ. മക്കൾ: അബ്ബാസ് (അബൂദാബി), ഉസ്മാൻ (ബഹ്റൈൻ), ഇസ്മായിൽ, നജ്മ. മരുമക്കൾ: ഷറീന, സജ്ന, റബ്ന, പരേതനായ ഷാഹുൽ ഹമീദ്.