ചേർത്തല: ആന്ധ്രപ്രദേശിലെ കുപ്പം റെയിൽവേ സ്റ്റേഷനിൽ മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി കണ്ണേക്കാട്ട് സോമെൻറ മകൻ വിഷ്ണുവാണ് (30) മരിച്ചത്. കഴിഞ്ഞ 30ന് രാത്രിയാണ് കാറിൽ വിഷ്ണു വീട്ടിൽനിന്ന് പോയത്. കാണാതായതോടെ ബന്ധുക്കൾ പട്ടണക്കാട് പൊലീസിൽ പരാതി നൽകി. തിരുവനന്തപുരത്തെ സുഹൃത്തിെൻറ വീട്ടിൽ കാറിട്ടശേഷം വിഷ്ണു ട്രെയിനിലാണ് ആന്ധ്രയിലേക്ക് പോയത്. ട്രെയിൻ തട്ടിയാണ് മരണകാരണെമന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു. മാതാവ്: ലതിക. ഭാര്യ: നീതു. ഒരു വയസ്സുള്ള കുട്ടിയുണ്ട്. സഹോദരി: വിദ്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.