ചിറ്റൂർ: തത്തമംഗലം പള്ളി പ്രസിഡൻറും റിട്ട. ജില്ല ജഡ്ജിയുമായ പി.എ.ക്യു. മീരാൻ (102) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് 7.30 ഓടെ തത്തമംഗലത്തെ വസതിയിലായിരുന്നു അന്ത്യം. രണ്ട് തവണ പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡൻറായിരുന്നു. 1950ൽ ഒറ്റപ്പാലം മുൻസിഫായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 40 വർഷത്തിലേറെയായി തത്തമംഗലത്തെ ഷംസുൽ ഇസ്ലാം ഹനഫി ജമാഅത്ത് പള്ളി പ്രസിഡൻറായിരുന്നു. ഭാര്യ: പരേതയായ ആമിന. മക്കൾ: ലിയാക്കത്തലി, ഡോ. പി.ക്യു. സഹാബുദ്ദീൻ, പി.ക്യു. ബർക്കത്തലി (റിട്ട. ഹൈകോടതി ജഡ്ജി) നിലാഫർ. മരുമക്കൾ: സൈബുന്നീസ, യാസ്മിൻ, ലൈല, പരേതനായ ഹാസിഫ്. ഖബറടക്കം ബുധനാഴ്ച 12ന് തത്തമംഗലം പള്ളി ഖബർസ്ഥാനിൽ.