ഹരിപ്പാട്: കോവിഡിനെ തുടർന്ന് അമ്മയും മകനും മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം(ഗീത- 59), മകൻ സൂര്യനാരായണൻ നമ്പൂതിരി (31) എന്നിവരാണ് മരിച്ചത്. ഇരുവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൂര്യനാരായണൻ ചൊവ്വാഴ്ച രാത്രി 11നും ശ്രീദേവി അന്തർജനം ബുധനാഴ്ച രാവിലെ 7. 30നുമാണ് മരിച്ചത്. ആഗസ്റ്റ് 28ന് കോവിഡ് സ്ഥിരീകരിച്ച ഇരുവരെയും 30ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിപ്പാട് അരനാഴിക ക്ഷേത്രത്തിലെ മേൽശാന്തി ആണ് സൂര്യനാരായണൻ. ഭാര്യ: അതിഥി. മകൻ കൽക്കി സൂര്യ( മൂന്നുമാസം). ദുർഗയാണ് ശ്രീദേവിയുടെ മറ്റൊരു മകൾ. മരുമകൻ: ഹരികൃഷ്ണൻ.