മാവേലിക്കര: തഴക്കര തുറമംഗലത്ത് കൈലാസിൽ ടി.കെ. മഹേഷ് (59) ന്യൂമോണിയ ബാധിച്ച് ഷാർജയിൽ മരിച്ചു. ഷാർജയിൽ ഡിസൈൻ എൻജിനീയർ ആയിരുന്നു. മഹേഷിെൻറ ഭാര്യ സുമ (51) ന്യൂമോണിയ ബാധിച്ച് ആഗസ്റ്റ് 26ന് ഷാർജയിൽ മരിച്ചിരുന്നു. 30ന് നാട്ടിലെത്തിച്ചാണ് സംസ്കാരം നടത്തിയത്. മകൾ മീനാക്ഷി കർമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രി ബന്ധുവിനൊപ്പം അച്ഛനെ കാണാൻ ഷാർജയിൽ എത്തിയിരുന്നു. വിമാനത്താവളത്തിലെ ഹോട്ടലിൽ ക്വാറൻറീനിൽ കഴിയവേയാണ് അച്ഛെൻറ മരണ വിവരം അറിയുന്നത്. മഹേഷിെൻറ സംസ്കാരം വെള്ളിയാഴ്ച രണ്ടിന് നാട്ടിൽ നടക്കും. മാതാപിതാക്കൾക്കൊപ്പം ഷാർജയിൽ ആയിരുന്ന മീനാക്ഷി പ്ലസ്ടൂവിനു ശേഷം എൻജിനീയറിങ് പഠനത്തിനാണ് നാട്ടിലെത്തിയത്.