ചേർത്തല : റിട്ട: പൊലീസ് ഉദ്യോഗസ്ഥൻ ക്ഷേത്രത്തിൽ കുഴഞ്ഞുവീണ് മരിച്ചു. എട്ടാം വാർഡിൽ അയ്യപ്പൻ ചിറയിൽ സാബു കുമാറാണ് (59) മരിച്ചത്. കുളത്രക്കാട് ക്ഷേത്രം പ്രസിഡൻറായിരുന്ന സാബു കുമാർ ക്ഷേത്ര കാര്യങ്ങൾക്കായി വ്യാഴാഴ്ച നാല് മണിയോടെ എത്തിയതായിരുന്നു. ജീവനക്കാരുമായി സംസാരിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുഷമ. മക്കൾ: സീതാലക്ഷ്മി, ശ്രീലക്ഷമി. മരുമക്കൾ: ഷിനോയ്, സന്ദീപ്. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ