അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് നന്ദികാട് വെളി പരേതനായ സാലിയുടെ മകന് ഫൈസല്‍ (39) നിര്യാതനായി. ആഗസ്റ്റ് രണ്ടിന് രാത്രി 10ഓടെ കോഴിക്കോട് താനൂരിലായിരുന്നു അപകടം. പുന്നപ്രയിലെ മത്സ്യവ്യാപാരിയുടെ വാഹനത്തിലെ ഡ്രൈവറായ ഫൈസല്‍ കോഴിക്കോട് പോയി മടങ്ങിവരുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വാഹനം ഓടിച്ച പുന്നപ്ര സ്വദേശി അസ്ഹറുദ്ദീൻ സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതര പരിക്കേറ്റ ഫൈസലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും ഇടതുകാലിെൻറ പാദത്തിന് മുകളില്‍വെച്ച് മുറിച്ചുമാറ്റേണ്ടി വന്നു. ജീവന് നിലനിലനിര്‍ത്താന്‍ 20 ലക്ഷം രൂപയോളം വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്നാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് ജീവന്‍രക്ഷ സമിതി നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളില്‍നിന്ന് ചികിത്സക്കുള്ള തുക സമാഹരിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച തുക സമാഹരിക്കാനിരിക്കെയാണ് നാടിനെ കണ്ണീരിലാഴ്ത്തി ഫൈസല്‍ മരണത്തിനു കീഴടങ്ങിയത്. ഫൈസലിെൻറ ഭാര്യ: അഞ്ജുമോൾ. മാതാവ്: കൈജുമ്മ. മക്കള്‍: മുഹമ്മദ് ഫായിസ്, മുഹമ്മദ് ഫിസാന്.