ആലപ്പുഴ: ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും നഗരസഭ സ്ഥരം സമിതി അധ്യക്ഷനുമായിരുന്ന പവർഹൗസ് കൈതപ്പോള പുത്തൻവീട്ടിൽ എം. അബ്ദുൽ ഖാദർ (75) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ ബീവി. മക്കൾ: അഡ്വ. ഷൈനി, രഹന (കണ്ടക്ടർ), സൂര്യ, ഹസ്കർ. മരുമക്കൾ: മുജീബ് (വൈക്കം പഞ്ചായത്ത് ക്ലർക്ക്), അബ്ദുല്ലക്കുഞ്ഞ് (ആന്ദോളൻ ജ്വല്ലേലേഴ്സ്, ഹരിപ്പാട്), െറജി (പൊലീസ് ക്യാമ്പ് ഡ്രൈവർ), റസിന (നഴ്സ്, എറണാകുളം ഗവ. ആശുപത്രി). എറണാകുളത്ത് മകനോടൊപ്പമായിരുന്നു. വീണ് ഇടുപ്പെലിന് പരിക്കേറ്റ് മെഡിക്കൽ ട്രസ്റ്റിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. വീട്ടിലേക്ക് പോകുന്നതിനുമുമ്പ് നടത്തിയ കോവിഡ് ടെസ്റ്റിൽ പോസിറ്റിവായി. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി. വി.എം. സുധീരൻ യൂത്ത് കോൺഗ്രസ് പ്രസിഡൻറായിരുന്നപ്പോൾ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയും കെ.സി. ജോസഫ് പ്രസിഡൻറായിരുന്നപ്പോൾ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറുമായിരുന്നു. തച്ചടി പ്രഭാകരൻ ഡി.സി.സി പ്രസിഡൻറായിരുന്നപ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്നു. 1971 മുതൽ തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അംഗമായിരുന്നു. പവർ ഹൗസ് വാർഡിൽനിന്നുള്ള നഗരസഭ കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു. രമേശ് ചെന്നിത്തല ആലപ്പുഴയിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. വി.എം. സുധീരൻ ഫോണിൽ അനുശോചനം അറിയിച്ചു.