ആലപ്പുഴ: വാഹനാപകടത്തെതുടർന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ അവലൂക്കുന്ന് വാർഡ് ഷൈമ മൻസിലിൽ മുഹമ്മദ്കുഞ്ഞിെൻറ മകൻ ശിഹാബാണ് (35) മരിച്ചത്. മേയ് 22ന് തോട്ടപ്പള്ളിയിലായിരുന്നു അപകടം. ഹരിപ്പാട് കോവിഡ് സെൻററിലെ വളൻറിയർ സേവനത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. എറണാകുളം ലേക്ഷോർ ആശുപത്രിയിലായിരുന്നു ചികിത്സ. അഞ്ചോളം ശസ്ത്രക്രിയകൾ നടന്നു. പ്രധാന ശസ്ത്രക്രിയക്ക് ഭീമമായ തുക നാട്ടുകാരുടെ സഹകരണത്തോടെ സമാഹരിച്ചപ്പോഴാണ് മരണം. മാതാവ്: ബീമ. ഭാര്യ: ഷൈമ. മക്കൾ: സഫ ഫാത്വിമ, മുഹമ്മദ് സ്വഫ്വാൻ.