വടുതല: ഭർത്താവ് മരിച്ച് രണ്ട് ആഴ്ച കഴിഞ്ഞ് ഭാര്യയും മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് 12ാം വാർഡ് പുത്തൂർ പാലത്തിന് സമീപം പൂമത്ത് നബീസ ഉമ്മയാണ് (അരൂക്കുറ്റി ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപിക, 77) മരിച്ചത്. ഭർത്താവ് എ.കെ. മുഹമ്മദ് കുട്ടി രണ്ടാഴ്ച മുമ്പാണ് മരിച്ചത്. ഇദ്ദേഹവും മുൻ അധ്യാപകനാണ്. മക്കൾ: ഷാനവാസ് ഖാൻ, ഷാജിർ ഖാൻ, ബീഗം ഷീനാ മോൾ, ബീഗം ഷമീലാ മോൾ. മരുമക്കൾ: സുനീറ, സ്വപ്ന, ബഷീർ, ജലീൽ.