മണ്ണഞ്ചേരി: വീടിെൻറ മുകൾനിലയിൽ വാർക്ക ജോലിക്കിടെ ഹൃദയാഘാതം മൂലം തൊഴിലാളി മരിച്ചു. കലവൂർ കൊച്ചുപള്ളിക്ക് കിഴക്ക് പള്ളിപ്പറമ്പിൽ അനിയപ്പനാണ് (50) മരിച്ചത്. അഗ്നിരക്ഷാസേനയെത്തി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് കലവൂർ കെ.എസ്.ഡി.പിക്ക് സമീപം വീടിെൻറ മേൽക്കൂര നിർമാണത്തിനിടെയാണ് സംഭവം. കുഴഞ്ഞുവീണ ഇദ്ദേഹത്തെ താഴെയിറക്കാൻ നിർവാഹമില്ലാതെ തൊഴിലാളികൾ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. ഭാര്യ: എലിസബത്ത്. മക്കൾ: അരുൺ, അഞ്ജു, അനന്ദു. മരുമക്കൾ: നവീൻ, ശീതൾ.