മംഗലംഡാം: മരക്കൊമ്പ് തലയിൽ വീണ് കുടുംബനാഥൻ മരിച്ചു. വക്കാല ഷാജി മൻസിലിൽ മീരാൻ കുട്ടിയാണ് (ഖനി- -63) മരിച്ചത്. മംഗലംഡാം പന്നിക്കുളമ്പിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. മരക്കച്ചവടക്കാരനായ ഇദ്ദേഹം തൊഴിലാളികളോടൊപ്പം പന്നിക്കുളമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ റബർ മരം മുറിക്കുന്നതിനിടെ ഈ മരത്തിൽ തങ്ങിനിന്നിരുന്ന ഉണക്ക കൊമ്പ് അബദ്ധത്തിൽ തലയിൽ പതിക്കുകയായിരുന്നു.ഗുരുതര പരിക്കേറ്റ മീരാൻ കുട്ടിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മംഗലംഡാം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: അയിഷ. മക്കൾ: സജ്ന, ഷാജഹാൻ. മരുമക്കൾ: ഷംസുദ്ദീൻ, നഫ്സീന. സഹോദരങ്ങൾ: കൺമണി, ഹംസ.