മാന്നാർ: കുരട്ടിക്കാട് ഏഴാംവാർഡിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം രവിമന്ദിരത്തിൽ പൂവണ്ണാൽ വീട്ടിൽ പരേതനായ ബാലരാമപ്പണിക്കരുടെ ഭാര്യ കോമളവല്ലിയമ്മ (90) നിര്യാതയായി. കുരട്ടിശ്ശേരി കൊച്ചുവാന്യത്ത് കുടുംബാംഗമാണ്. മക്കൾ: വിലാസിനിയമ്മ (റിട്ട. മേട്രൻ, ദേവസ്വം ബോർഡ് ഹോസ്റ്റൽ), തുളസീഭായി, ഉണ്ണികൃഷ്ണൻ, നിർമലകുമാരി, രമേശ്കുമാർ, രമാദേവി, പരേതനായ സോമശേഖരൻ നായർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, ഉഷ, താരാഭായി (ലൈസൻസി, റേഷൻഡിപ്പോ, വിഷവർശ്ശേരിക്കര), പ്രവീണ, ഉദയകുമാർ, പരേതരായ രവീന്ദ്രനാഥ കാർണവർ (ദേവസ്വംബോർഡ് പമ്പാ കോളജ്) മോഹനൻനായർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.