വടക്കഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കണ്ണമ്പ്ര കാട്ടുകുന്നുകുളം മുരളീധരെൻറ മകൾ വിഷ്മ (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10ന് ഒറ്റപ്പാലം മായന്നൂർ പാലത്തിലായിരുന്നു അപകടം. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്. ഷൊർണൂർ പോളിടെക്നിക് കോളജിൽ എൽ.ഡി ക്ലർക്കാണ്. നവംബർ 10ന് അഞ്ചുമൂർത്തിമംഗലം സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസും പ്ലസ് ടുവിൽ 1200ൽ 1200 മാർക്കും ഭാരതിയാർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്സി നാനോ ടെക്നോളജിയിൽ ഒന്നാം റാങ്കും നേടിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മാതാവ്: വിനിത. സഹോദരി: ഷിമ.