പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം 16ാം വാർഡ് പാരയിൽ വെളിയിൽ ചെല്ലപ്പൻ നായർ (86) നിര്യാതനായി. ചേർത്തല വെച്ചൂർ ദേവിലാസം എച്ച്.എസ് റിട്ട. ഹെഡ് മാസ്റ്ററാണ്. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: കെ. ഉഷാകുമാരി (റിട്ട. അധ്യാപിക), പി.കെ. പ്രഭ (റിട്ട. ഹെഡ്മിസ്ട്രസ്, യു.പി.എസ് നടുഭാഗം തൈക്കാട്ടുേശ്ശരി). മരുമക്കൾ: കെ.കെ. ശിവദാസ് (റിട്ട. വെറ്ററിനറി വകുപ്പ്), പരേതനായ ഭാസ്കരപിള്ള (റിട്ട. വിദ്യാഭ്യാസ വകുപ്പ്).