ശ്രീകൃഷ്ണപുരം: സി.പി.ഐ നേതാവ് കല്ലുവഴി ചോക്കാട്ട് വീട്ടിൽ യു. അച്യുതൻ (82) നിര്യാതനായി. സി.പി.ഐ ജില്ല കമ്മിറ്റി അംഗം, കിസാൻ സഭ ജില്ല വൈസ് പ്രസിഡൻറ് പദവികൾ വഹിച്ചുവരുകയായിരുന്നു. കല്ലുവഴിയിൽ മാവേലി സ്റ്റോർ, മിൽമ സൊസൈറ്റി, കരിമ്പുഴയിൽ മാവേലി സ്റ്റോർ, ശ്രീകൃഷ്ണപുരം മർച്ചൻറ് സൊസൈറ്റി എന്നിവ തുടങ്ങാൻ മുൻകൈയെടുത്ത് പ്രവർത്തിച്ചു. ഭാര്യ: സുഭദ്ര. മക്കൾ: സുശീല, ശ്രീകുമാർ, സുനന്ദ. മരുമക്കൾ: കൃഷ്ണ പ്രസാദ്, സ്മിത, സുരേഷ് ബാബു.