ചെർപ്പുളശ്ശേരി: വല്ലപ്പുഴ ചെമ്മംകുഴിയിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശ്ശേരി മഞ്ചക്കൽ തോരക്കാട്ടുപറമ്പിൽ രാഹുലിെൻറ ഭാര്യ തുളസിയാണ് (30) മരിച്ചത്.വല്ലപ്പുഴ റെയിൽവേ ഗേറ്റിൽനിന്ന് കുലുക്കല്ലൂർ ഭാഗത്തേക്ക് ഒരു കിലോമീറ്റർ മാറി െറയിൽപാളത്തിന് സമീപത്തെ ചെമ്മംകുഴി കട്ടിക്കുഴി പാറ കുളത്തിൽ ശനിയാഴ്ച ഉച്ചക്ക് മൂന്നോടെ കുളിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.കുളത്തിനു സമീപത്തുനിന്ന് ചെരിപ്പും മാസ്ക്കും പണവും കണ്ടെത്തി.ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.