അമ്പലപ്പുഴ: ഗൃഹനാഥനെ വീടിനുസമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് മഠത്തിൽ ക്ഷേത്രത്തിന് സമീപം കീച്ചേരിയിൽ വീട്ടിൽ ഗോപാലകൃഷ്ണനാണ് (കൊച്ചനിയൻ -60) മരിച്ചത്. പുന്നപ്ര കെ.എസ്.ഇ.ബിയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച വൈകീട്ട് 4.30 മുതൽ കാണാനില്ലായിരുന്നു. വീട്ടുകാരും അയൽവാസികളും നടത്തിയ അന്വഷണത്തിലാണ് രാത്രി ഒമ്പതോടെ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: അശ്വതി, അഭിലാഷ്, ആശ.