പട്ടാമ്പി: ആമയൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പരേതനായ കല്ലൻകുന്നൻ മുഹമ്മദിെൻറ മകൻ ഉസ്മാനാണ് (46) മരിച്ചത്. അബൂഹമൂറിൽ ന്യൂ ദോഹ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ടുവർഷമായി ഖത്തറിൽ ജോലിചെയ്യുന്ന ഉസ്മാൻ ഒരുവർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്. ചൊവ്വാഴ്ച രാവിലെ ആറിന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ആമയൂരിലെത്തിച്ച് ആമയൂർ കിഴക്കേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഉച്ചക്കുശേഷം ഖബറടക്കും. മാതാവ്: കദീജ. ഭാര്യ: സാജിത. മക്കൾ: ഫാസിൽ, ഫായിസ്, ലിയ. സഹോദരങ്ങൾ: ഹംസ, മുനീർ, ലൈല, താഹിറ, പരേതനായ ഷൗക്കത്തലി.