കൊല്ലങ്കോട്: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നെന്മാറ വല്ലങ്ങി പുളിക്കൽതറ സ്വദേശി ബാലകൃഷ്ണനാണ് (54) മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ശ്രുതിയെ പരിക്കുകളോടെ പാലന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് ഫൈവ് സ്റ്റാർ മെറ്റൽസിന് സമീപമാണ് അപകടം. ഗുരുതര പരിക്കേറ്റ ബാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജയ. മകൾ: അനു. മരുമകൻ: രാധാകൃഷ്ണൻ.