ചേർത്തല: കടക്കരപ്പള്ളി കാർത്തികയിൽ കെ.രാജേന്ദ്രൻ നായർ (ആർമി റിട്ട. ജൂനിയർ കമീഷൻഡ് ഓഫിസർ, -62) നിര്യാതനായി. എക്സ് സർവിസ്മെൻ കടക്കരപ്പള്ളി യൂനിറ്റ് സെക്രട്ടറിയായും കടക്കരപ്പള്ളി കൊട്ടാരം വടക്കുംഭാഗം 1608 എൻ.എസ്.എസ് കരയോഗം ട്രഷററായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഉഷ മഠത്തിൽപൊഴി. മക്കൾ: അർജുൻ (ദുബൈ), ശങ്കർ. മരുമകൾ: അഡ്വ. ഐശ്വര്യ (ചേർത്തല).