മാവേലിക്കര: സൈക്കിളിൽനിന്നുവീണ് പരിക്കേറ്റ ചെട്ടികുളങ്ങര കടവൂർ തണ്ടാൻതറയിൽ സദാനന്ദൻ (70) മരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതിന് കരിപ്പുഴ കൊച്ചുപാലത്തിന് സമീപമായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരണം. ഭാര്യ: രാധാമണി. മക്കൾ: ഹരീഷ്, ശ്രീകല. മരുമക്കൾ: സരിത, ബാബു.