ചെങ്ങന്നൂർ: വീട്ടുമുറ്റത്തെ അലങ്കാര മത്സ്യക്കുളത്തിൽ വീണ് രണ്ടുവയസ്സുകാരി മരിച്ചു. നേപ്പാൾ ഹന്തകി പ്രദേശത്ത് ബൻദാം ജില്ലയിൽ കോറികോള ബാഗ്രും റാംചേ വീട്ടിൽ ബിമൽ കഡയുടെയും പൂജ്യയുടെയും മകൾ ദുർഗയാണ് മരിച്ചത്. ചെങ്ങന്നൂർ പേരിശ്ശേരി പുന്നശ്ശേരി നന്ദനം വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബിമൽ. കുട്ടി കൈയിലിരുന്ന മൊബൈൽ ഫോൺ നോക്കി നടക്കുന്നതിനിടെ മീൻകുളത്തിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ ഫോൺ കുളത്തിന് സമീപം ഉണ്ടായിരുന്നു. ഉടൻ ചെങ്ങന്നൂർ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.