കുഴൽമന്ദം: ദേശീയപാത ചിതലി വെള്ളപ്പാറയിൽ ടെമ്പോയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നെന്മാറ അയിനംപാടം കുട്ടെൻറ മകൻ രമേഷ് (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ ഇയാൾ സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ ടെമ്പോ ഇടിക്കുകയായിരുന്നു. മുമ്പ് പ്രവാസിയായിരുന്ന രമേഷ് പാലക്കാട് ബേക്കറിയിലെ ജീവനക്കാരനാണ്. ജോലിയ്ക്കു പോകുമ്പാഴാണ് അപകടം. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ദീപ. മക്കൾ: ആർ. റിതുൽ, ആർ. രുദ്രാഷ്. മാതാവ്: തത്ത.