മുതലമട: തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചുള്ളിയാർ കുണ്ടിലക്കുളമ്പിൽ കാളിമുത്തുവിെൻറ മകൻ മാണിക്കൻ (40) ആണ് മരിച്ചത്. ചപ്പക്കാട്ടിൽ ചൊവ്വാഴ്ച രാവിലെ തെങ്ങ് മുറിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: തുളസി. ഭാര്യ: പത്മാവതി. മക്കൾ: കാവ്യ, കവ്യ. സേഹാദരൻ: ശെൽവൻ.