പട്ടാമ്പി: വീരമണി കോളനിയിൽ ആശാ നിലയം എം.പി. തങ്കച്ചൻ (62) നിര്യാതനായി. ആലപ്പുഴ ചേർത്തല മുഹമ്മ സ്വദേശിയായ തങ്കച്ചൻ 1980 മുതൽ പട്ടാമ്പിയിലാണ് താമസം. കള്ള് ക്ഷേമനിധി സംസ്ഥാന ഡയറക്ടർ ബോർഡ് അംഗമാണ്. സി.ഐ.ടി.യു പട്ടാമ്പി ഡിവിഷൻ സെക്രട്ടറി, മദ്യ വ്യവസായ തൊഴിലാളി യൂനിയൻ പട്ടാമ്പി റേഞ്ച് സെക്രട്ടറി, ജില്ല കൺവീനർ, സംസ്ഥാന ജോ. സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ആശ. മക്കൾ: സനീഷ്, തുഷാര. മരുമക്കൾ: ഗൗതം, ശ്രീലക്ഷ്മി.