മണ്ണാർക്കാട്: അശ്വതി ഫോട്ടോസ് ഉടമ വി. നാരായണൻ (73) നിര്യാതനായി. എ.കെ.പി.എ മുൻ ജില്ല പ്രസിഡൻറും മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റി അംഗവുമായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റ് ഭാരവാഹി, എസ്.എൻ.ഡി.പി യോഗം മണ്ണാർക്കാട് യൂനിറ്റ് ഭാരവാഹി എന്ന നിലകളിലും പ്രവർത്തിച്ചു. ഭാര്യ: കനകവല്ലി. മക്കൾ: അനുപമ, അരുൺ (യു.എസ്.എ). മരുമക്കൾ: കാർത്തിക് (ചെന്നെ), ഡോ. അഖില (യു.എസ്.എ).