ആലത്തൂർ: ലോറിയിൽ ബൈക്കിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. എരിമയൂർ തോട്ടു പാലം നൂലിടാംപാറ കൊക്കർണി വീട്ടിൽ നൂർ മുഹമ്മദിെൻറ മകൻ അബ്ബാസാണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പം സഞ്ചരിച്ച അബ്ബാസിെൻറ പിതൃസഹോദരെൻറ മകൻ മുഹമ്മദ് റാഫിയെ (22) പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ എരിമയൂർ മേൽപാലത്തിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയുടെ വശത്ത് തട്ടി അടിയിലേക്ക് മറിയുകയായിരുന്നു. അബ്ബാസാണ് ബൈക്ക് ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഈ സമയം അതുവഴി പോയിരുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് സ്ഥലത്തിറങ്ങി അപകടവിവരം പൊലീസിനെ അറിയിച്ചത്. ജമീലയാണ് മരിച്ച അബ്ബാസിെൻറ മാതാവ്. സഹോദരി: സബീന.