അമ്പലപ്പുഴ: പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. തകഴി പത്തിൽ വീട്ടിൽ ഗോപിനാഥൻ നായരാണ് (59) മരിച്ചത്. വെള്ളിയാഴ്ച രാവിലെ തകഴി നരക ബണ്ട് പാടശേഖരത്ത് മരുന്ന് തളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ സുശീലാമണി ഒരുമാസം മുമ്പാണ് മരിച്ചത്. മക്കൾ: ഗോകുൽ, ഗോപൻ.