കോട്ടായി: വിഷം ഉള്ളിൽചെന്ന് ചികിത്സയിലിരുന്ന യുവതി സ്വകാര്യ ആശുപത്രിയിൽ മരിച്ചു. കോട്ടായി ഓടനൂർ കോലാക്കളം ഇളയത്തൊടി വീട്ടിൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ വിജയെൻറ മകൾ സൽഹിത (27) ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് വിഷം അകത്തു ചെന്ന് അവശനിലയിൽ കണ്ടത്. ബിരുദാനന്തര ബിരുദധാരിയാണ്. മാതാവ്: സത്യഭാമ. സഹോദരങ്ങൾ: സവിത, ശ്വാത.