പുതുക്കോട്: ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി ഷിബു (37) ജോലിക്കിടയിൽ ഹൃദയാഘാതം മൂലം മരിച്ചു. ജോലിക്കിടയിൽ അസ്വസ്ഥത തോന്നിയ ഷിബുവിനെ അടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷീന. മക്കൾ: ശ്രീനിധി, ശ്രീനന്ദ. പിതാവ്: സുന്ദരൻ. മാതാവ്: കുമാരി.