പുതുപ്പരിയാരം: വള്ളിക്കോട് മാങ്ങാട്ട് സേതുമാധവൻ നായർ (82) തൃശൂരിൽ നിര്യാതനായി. സി.പി.ഐയുടെ മുതിർന്ന നേതാവായിരുന്നു. കേരള പഞ്ചായത്ത് എൻ.ജി.ഒ ഫെഡറേഷൻ സ്ഥാപകരിൽ ഒരാൾ ആയിരുന്നു. ജോയൻറ് കൗൺസിൽ ജില്ല കമ്മിറ്റി അംഗം, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലളിത. മകൾ: സ്മിത. മരുമകൻ: രാമചന്ദ്രൻ (മുൻ ഡിവൈ.എസ്.പി, തൃശൂർ).